|    Oct 19 Fri, 2018 12:09 pm
FLASH NEWS

19 പവന്‍ കവര്‍ന്ന സംഭവം: അന്വേഷണം ഊര്‍ജിതമാക്കി

Published : 20th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: കുറുമ്പനാടത്ത് വീട്ടില്‍ നിന്ന് 19 പവന്‍ കവര്‍ന്ന സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കുറുമ്പനാടം കൊച്ചുപുത്തന്‍പറമ്പില്‍ അലക്‌സാണ്ടറുടെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു മോഷണം.അലക്‌സാണ്ടറും ഭാര്യ ത്രേസ്യാമ്മയും സഹോദരന്റെ വീട്ടില്‍ പോയി രാത്രി 8.30ഓടെ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ പിന്‍ഭാഗം തൂമ്പാകൈ കൊണ്ട് പൊളിച്ച നിലയില്‍ കാണപ്പെട്ടു. പരിശോധനയില്‍ മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു പോലിസില്‍ അറിയിക്കുകയായിരുന്നു. കോട്ടയം എസ്പി മുഹമ്മദ് ഷെഫീക്കിന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. കൂടാതെ കോട്ടയത്തു നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സ്വര്‍ണത്തോടൊപ്പം മേശപ്പുറത്ത് രണ്ടു ഡയറികളിലായി സൂക്ഷിച്ച  40,000 രൂപയും മോഷണം പോയിട്ടുണ്ട്. എന്നാല്‍ പിന്നീട് പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ വീട്ടിലെ കട്ടിലിനടിയില്‍ നിന്ന് 11 പവന്‍ സ്വര്‍ണം കണ്ടെടുത്തു. വീടു കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച തൂമ്പായും കമ്പിപ്പാരയും വീടിനു സമീപത്തു നിന്ന് കണ്ടെത്തി. വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നു പോലിസ് സംശയിക്കുന്നു. വീടിനു സമീപമുള്ള ഒമ്പതുപേരെ സംശയത്തിന്റെ പേരില്‍ ഇന്നലെ പോലിസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇവരില്‍ ആറുപേരില്‍ നിന്ന് കഞ്ചാവും പോലിസ് കണ്ടെടുത്തു. കഞ്ചാവു സൂക്ഷിച്ചതിന്റെ പേരില്‍ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയവരുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss