19 തദ്ദേശ വാര്‍ഡുകളില്‍ 31ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ 31ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം, പാലക്കാട് ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കൊല്ലം കോര്‍പറേഷനിലെ ഒരു വാര്‍ഡിലും ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒാരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍വന്നു. മേയ് 7 മുതല്‍ നാമനിര്‍ദേശം സ്വീകരിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 14. സൂക്ഷ്മപരിശോധന 15. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി 17 ആണ്. വോട്ടെടുപ്പ് മെയ് 31 രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ ഒന്നിന് രാവിലെ 10 മണി.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍. തിരുവനന്തപുരം- വിളപ്പില്‍- കരുവിലാഞ്ചി, പത്തനംതിട്ട- മല്ലപ്പുഴശ്ശേരി- ഓന്തേക്കാട് വടക്ക്, മല്ലപ്പുഴശ്ശേരി- ഓന്തേക്കാട്, മല്ലപ്പുഴശ്ശേരി- കുഴിക്കാല കിഴക്ക്, റാന്നി അങ്ങാടി- കരിങ്കുറ്റി, പന്തളം തെക്കേകര- പൊങ്ങലടി, എറണാകുളം- പള്ളിപ്പുറം- സാമൂഹികസേവാ സംഘം, മലപ്പുറം- പോത്തുകല്ല്- പോത്തുകല്ല്, കോഴിക്കോട്- ഉള്ള്യേരി- പുത്തഞ്ചേരി, കണ്ണൂര്‍- ഉളിക്കല്‍- കതുവാപ്പറമ്പ്, പാപ്പിനിശ്ശേരി- ധര്‍മക്കിണര്‍.
കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട, ഇടുക്കി കട്ടപ്പന നഗരസഭയിലെ വെട്ടിക്കുഴിക്കവല, പാലക്കാട് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ്, മലപ്പുറം മഞ്ചേരി നഗരസഭയിലെ പാലക്കുളം, കോഴിക്കോട് കൊയിലാണ്ടി നഗരസഭയിലെ പന്തലായനി, കണ്ണൂര്‍ ഇരിട്ടി നഗരസഭയിലെ ആട്ട്യാലം, കൊല്ലം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ കോട്ടായി വാര്‍ഡ്.
Next Story

RELATED STORIES

Share it