19 ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്

ടിന്യൂഡല്‍ഹി: റഫ്രിജറേറ്ററുകളും പാദരക്ഷകളുമടക്കം 19 ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ ഇറക്കുമതി തീരുവ ഈടാക്കാതിരുന്ന വിമാന ഇന്ധനത്തിന് പുതുതായി ഇറക്കുമതിച്ചുങ്കം ചുമത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
അഞ്ചു ശതമാനമാണ് വിമാന ഇന്ധനത്തിന് ഇറക്കുമതി തീരുവ ചുമത്തുക. ഇത് രാജ്യത്ത് വിമാനനിരക്ക് ഉയരാന്‍ കാരണമാവും.
എസി, റഫ്രിജറേറ്റര്‍, 10 കിലോയില്‍ കുറവു ശേഷിയുള്ള വാഷിങ്‌മെഷീനുകള്‍ എന്നിവയുടെ അടിസ്ഥാന ഇറക്കുമതിച്ചുങ്കം 10ല്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി. വിദേശനിര്‍മിത പാദരക്ഷകളുടെ ഇറക്കുമതിച്ചുങ്കം 20ല്‍ നിന്ന് 25 ശതമാനമാക്കി.
സ്പീക്കര്‍, റേഡിയല്‍ കാര്‍ ടയര്‍, ബാത്ത്‌റൂം ഉല്‍പന്നങ്ങള്‍/കിച്ചന്‍ സിങ്ക്/ വാഷ്‌ബേസിന്‍ തുടങ്ങിയവ, പാക്കിങിനുള്ള ബോട്ടിലുകളും പെട്ടികളും കണ്ടെയ്‌നറുകളും, പാചകത്തിനും ഭക്ഷണം വിളമ്പുന്നതിനുമുള്ള പാത്രങ്ങള്‍, സ്യൂട്ട്‌കേസ്/ബ്രീഫ്‌കേസ്/ട്രാവല്‍ ബാഗ്/ബാഗ് തുടങ്ങിയവ, ഓഫിസ് ഉല്‍പന്നങ്ങളും ഫര്‍ണിച്ചര്‍ ഫിറ്റിങുകളും അലങ്കാരവസ്തുക്കളുമടക്കമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ എന്നിവയുടെ തീരുവ 10ല്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കും അവ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കും ഇറക്കുമതിച്ചുങ്കം 15ല്‍ നിന്ന് 20 ശതമാനമാക്കി.
വ്യാവസായികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവിധതരം വജ്രങ്ങള്‍ക്കും സമാനമായ പ്രെഷ്യസ് സ്റ്റോണുകള്‍ക്കും(വിലപിടിപ്പുള്ള കല്ലുകള്‍) തീരുവ അഞ്ചില്‍ നിന്ന് ഏഴര ശതമാനമാവും. കൃത്രിമ വജ്രത്തിനും ഈ വര്‍ധന ബാധകമാണ്. ക്രൂഡ് ഓയില്‍ വിലവര്‍ധന കാരണം ധനകമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കാരണം. ഇന്നലെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.

Next Story

RELATED STORIES

Share it