Flash News

19 അടി കൂടി ഉയര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 19 അടി കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്കുപ്രകാരം 2382. 26 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 76.26 ശതമാനമാണിത്. മുന്‍വര്‍ഷം ഇതേസമയം ഇത് 21.397 ശതമാനമായിരുന്നു. 2403 അടിയാണ് ആകെ സംഭരണശേഷി. 2401 അടിയില്‍ എത്തിയാലാണ് ഡാം തുറക്കുക. ഇനി 19 അടി കൂടി ഉയര്‍ന്നാല്‍ തുറക്കും.
73.8 മില്ലിമീറ്റര്‍ മഴ പദ്ധതിപ്രദേശത്ത് ലഭിച്ചപ്പോള്‍ 28.359 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തി. സംഭരണിയിലാകെ 1638.15 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് അവശേഷിക്കുന്നത്.
വൈദ്യുതി വകുപ്പിനു കീഴിലുള്ള പ്രധാനപ്പെട്ട സംഭരണികളില്‍ അവശേഷിക്കുന്നത് 78 ശതമാനം വെള്ളമാണ്. ഇതുപയോഗിച്ച് 3226.339 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും.
സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം ഇറക്കുമതിയെ മറികടന്നുവെന്ന പ്രത്യേകതയും ഈ ദിനങ്ങളിലുണ്ടായി. ഇന്നലെ 28 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനം ഇറക്കുമതി ചെയ്തത്. അതേസമയം, സംസ്ഥാനം ഉല്‍പാദിപ്പിച്ചത് 32 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്.
Next Story

RELATED STORIES

Share it