|    Nov 19 Mon, 2018 2:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

19കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കി

Published : 13th August 2018 | Posted By: kasim kzm

ജമ്മു: ജമ്മുകശ്മീരിലെ റീസി ജില്ലയില്‍ 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ചെനാബ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തതായി സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു.
രണ്ടുപേരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലിസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പരംജിത് സിങ് എന്ന ആളെ പോലിസ് അറസ്റ്റ് ചെയ്തു.
തന്റെ പേരിലെടുത്ത ഫോണ്‍ നമ്പറില്‍ സുഹൃത്ത് പങ്കജ് ഖജുറിയ എന്ന ആളാണ് പെണ്‍കുട്ടിയെ വിളിച്ചതെന്ന് സിങ് ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ഖജുറിയ, ഇവരുടെ സുഹൃത്ത് നരേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വച്ച് ബലാല്‍സംഗത്തിനിരയാക്കി. ഖജുറിയയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് ഖജുറിയ വാഗ്ദാനം നല്‍കിയിരുന്നുവെന്നും പോലിസ് പറഞ്ഞു. ഇവരെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു.
ബലാല്‍സംഗത്തിനിരയായശേഷം പെണ്‍കുട്ടി ചെനാബ് നദിയിലെ പാലത്തിനടുത്തെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. താന്‍ ആത്മഹത്യചെയ്യുമെന്ന് പെണ്‍കുട്ടി ഖജുറിയയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് വിവരമൊന്നുമില്ല. പെണ്‍കുട്ടി നദിയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് കരുതുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss