kozhikode local

19ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: വോട്ടെണ്ണല്‍ ദിനമായ 19ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ കോഴിക്കോട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
താമരശ്ശേരി ഭാഗത്തു നിന്നും വരുന്ന ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവ കാരന്തൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മെഡിക്കല്‍ കോളജ് തൊണ്ടയാട് ജങ്ഷന്‍ വഴി നഗരത്തില്‍ പ്രവേശിക്കേണ്ടതും കോഴിക്കോട് നഗരത്തില്‍ നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകേണ്ട കെഎസ്ആര്‍ടിസി ബസ്സുള്‍പ്പടെയുള്ള വാഹനങ്ങള്‍ മലാപ്പറമ്പ് ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേവരമ്പലം, ചേവായൂര്‍ ജങ്ഷന്‍, മെഡിക്കല്‍ കോളജ് കാരന്തൂര്‍ വഴി പോകേണ്ടതും വെള്ളിമാടുകുന്ന്-ചെലവൂര്‍-മൂഴിക്കല്‍-സിറ്റി ബസ്സുകള്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം യാത്ര അവസാനിപ്പിക്കേണ്ടതുമാണ്. എന്‍ട്രന്‍സ് പരീക്ഷകളില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്‍വശം വിദ്യാര്‍ഥികളെ ഇറക്കി ഇരിങ്ങാടന്‍ പള്ളി റോഡില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വരുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ ഏജന്റുമാര്‍ എന്നിവര്‍ ഉപയോഗിക്കുന്നതും ഇലക്ഷന്‍ കമ്മിഷനില്‍ നിന്നും പാസ് ലഭിച്ചതുമായ വാഹനങ്ങള്‍ ജെഡിറ്റി ഗ്രൗണ്ടിന്റെ പടിഞ്ഞാറ് വശം പാര്‍ക്ക് ചെയ്യേണ്ടതാണ്. ഇലക്ഷന്‍ കമ്മിഷനില്‍ പാസ് ലഭിക്കാത്തതും എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധമുള്ളതും ആയ വാഹനങ്ങള്‍ കോഴിക്കോട് സിറ്റി ഭാഗത്തുനിന്നും വരുന്നവ എന്‍ജിഒ -എആര്‍ ക്യാംപ് റോഡില്‍ ഒരു വശത്ത്മാത്രമായി പാര്‍ക്ക് ചെയ്യേണ്ടതും കുന്ദമംഗലം-താമരശ്ശേരി ഭാഗത്തു നിന്നും വരുന്നവ കോഴിക്കോട് ലോ കോളജ് ഗ്രൗണ്ടിലും ഇരിങ്ങാടന്‍ പള്ളി റോഡിലുമായി പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it