Flash News

19ന് 1001 പേരുടെ നില്‍പ് സമരവുമായി മദ്യവിരുദ്ധ സമിതി



കൊച്ചി: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ ഈ മാസം 19ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ 1001 പേരുടെ പ്രതീകാത്മക നില്‍പുസമരം സംഘടിപ്പിക്കുമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി ചെയര്‍മാന്‍ ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ നില്‍പു സമരത്തില്‍ പങ്കാളികളാവും.  മറ്റു പ്രക്ഷോഭ-സമരപരിപാടികള്‍ കെസിബിസിയുടെ നേതൃത്വത്തില്‍ ഈ മാസം 15ന് ഉച്ചയ്ക്ക് 1.30ന് പാലാരിവട്ടം പിഒസിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
Next Story

RELATED STORIES

Share it