|    Jul 24 Mon, 2017 6:22 am
FLASH NEWS
Home   >  National   >  

1878നു ശേഷം ദി ഹിന്ദു പത്രം ചെന്നൈയില്‍ ഇന്ന് ആദ്യമായി പ്രസിദ്ധീകരിച്ചില്ല

Published : 2nd December 2015 | Posted By: swapna en

hindu.

ചെന്നൈ: 1878നു ശേഷം പ്രസിദ്ധ പത്രം ദി ഹിന്ദു ആദ്യമായി ചെന്നൈ നഗരത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ചില്ല. ദിവസങ്ങളായി ചെന്നൈ നഗരത്തില്‍ തുടരുന്ന മഴയാണ് ഹിന്ദു പ്ത്രത്തിന്റെ പ്രസിദ്ധീകരണം ആദ്യമായി മുടക്കിയത്. പ്രസിദ്ധീകരണം ആരംഭിച്ച് 137 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പത്രം ചെന്നൈ നഗരത്തില്‍ ഇറങ്ങാത്തത്.
കനത്ത മഴയെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഇന്നലെ പത്രത്തില്‍ എത്താന്‍ കഴിയാത്തതും പത്രം വിതരണം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടുമാണ് പത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങിയതെന്ന് പ്രസാധകര്‍ എന്‍ മുരളി ബിബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദി ഹിന്ദു പത്രത്തിന്റെ പ്രധാന ഓഫിസ് ചെന്നൈയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക