Flash News

184 കോടിയുടെ തട്ടിപ്പ് : 10 ഇടങ്ങളില്‍ സിബിഐ പരിശോധന



ന്യൂഡല്‍ഹി: യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ 184 കോടി രൂപ തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പത്ത് ഇടങ്ങളില്‍ തിരച്ചില്‍ നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐഡിബിഐ ബാങ്ക് മാനേജര്‍ ദേബാശിഷ് സര്‍ക്കാര്‍ അടക്കം എട്ട് പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൊല്‍ക്കത്ത, ഗുഡ്ഗാവ്, ജാംഷഡ്പൂര്‍, നാഗ്പൂര്‍, കാണ്‍പൂര്‍ തുടങ്ങിയ നഗരങ്ങളിലായിരുന്നു സിബിഐ തിരച്ചില്‍ നടത്തിയത്. രാംസ്വരൂപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേരില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 184.43 കോടിയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it