Alappuzha local

18242 പേര്‍ക്കു നല്‍കിയത് 28.60 കോടിയുടെ സഹായം

ആലപ്പുഴ: രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ ജില്ലയില്‍ 18,24 2 അശരണര്‍ക്ക് താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. 28,60,45,000 രൂപയുടെ സഹായമാണ് രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെ പദ്ധതി പ്രകാരം സഹായം നല്‍കാനായത്.  മന്ത്രിസഭ അധികാരമേറ്റ് ആദ്യവര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  താങ്ങായത് 7347 പേര്‍ക്കാണ്.
12.67 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഗുണഭോക്താക്കള്‍ 10,895 പേരാണ്.
ധനസഹായത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ 34,27,000 രൂപയുടെ വര്‍ദ്ധനവായി. മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ സെന്‍ട്രല്‍ അമ്യൂണിഷന്‍ ഡിപ്പോയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി മേജര്‍ കെ. മനോജ് കുമാറിന്റെ മാതാപിതാക്കള്‍ക്ക് യി കാര്‍ത്തികപ്പള്ളിയില്‍ വീടിനും സ്ഥലത്തിനുമായി അനുവദിച്ച 27 ലക്ഷം രൂപയുടെ സഹായം ഇതില്‍ പ്രധാനമാണ്. ഓഖി ദുരന്തത്തില്‍ പരിക്കുപറ്റിയ നാലു പേര്‍ക്കായി 20,000 രൂപ വീതം 80,000 രൂപയും അനുവദിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജില്ലയില്‍ ധനസഹായമായി നല്‍കിയത് 15.92 കോടി രൂപയാണ്.
ദാരിദ്ര്യ  രേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്കുണ്ടാകുന്ന മാരകമായ രോഗങ്ങള്‍ക്ക് ചികിത്സ സഹായം നല്‍കുക, അപകടമരണങ്ങള്‍ക്ക് ഇരയാകുന്നവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, തൊഴില്‍ കുഴപ്പം ഉണ്ടാകുമ്പോ ള്‍ ദുരിത്തിലാവുന്ന തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ആശ്വാസമായി മാറുന്നത്.
ദുരിതാശ്വാസ നിധിയിലേക്ക് ംംം.രാറൃള.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കാം.
Next Story

RELATED STORIES

Share it