Flash News

181 കോടി കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവ്



തിരുവനന്തപുരം: ജനുവരി വരെയുള്ള ആറുമാസത്തെ കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. 181 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷത്തിലധികം പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. 1000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍.  600 രൂപയായിരുന്ന പെന്‍ഷന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് 1000 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍, അനര്‍ഹരായ ധാരാളം പേര്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചിരുന്നു. വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. പുതുക്കിയ മാനദണ്ഡമനുസരിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കൈപറ്റുന്ന മറ്റു വിഭാഗങ്ങള്‍ക്കും പെന്‍ഷന് അര്‍ഹതയില്ല.
Next Story

RELATED STORIES

Share it