|    Jun 23 Fri, 2017 5:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

1800 കോടിയുടെ പാലം; ബംഗളൂരുവില്‍ പ്രതിഷേധം

Published : 14th October 2016 | Posted By: SMR

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ 1800 കോടി രൂപ ചെലവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഇരുമ്പുപാലത്തിനെതിരേ നഗരവാസികള്‍. പാലത്തിനു വേണ്ടി ചെലവഴിക്കുന്ന വന്‍ തുകയും പ്രകൃതിനാശവുമാണ് നാട്ടുകാരുടെ എതിര്‍പ്പിനു കാരണം. ബാസവേശ്വര സര്‍ക്കിള്‍ മുതല്‍ ഹെബ്ബാള്‍ വരെ 6.72 കീ.മീ ദൂരത്തിലാണ് ഇരുമ്പുപാലം പണിയാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംസ്ഥാന നഗരാസൂത്രണ വികസന മന്ത്രി കെ ജെ ജോര്‍ജ് ട്വിറ്ററിലൂടെ പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.
വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ടിയാണു പാലം പണിയുന്നത്. ഇതിനുവേണ്ടി 872 മരങ്ങള്‍ മുറിക്കേണ്ടിവരും. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വിത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റാനും പാലത്തിന് കഴിയുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനു പാലം പരിഹാരമാവില്ലെന്നാണു ജനങ്ങള്‍ പറയുന്നത്. മാത്രമല്ല പദ്ധതി സുതാര്യമല്ലെന്നും പരാതിയുണ്ട്. പൗരപ്രമുഖരും വാസ്തുശില്‍പികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും എന്‍ജിനീയര്‍മാരും മറ്റു വിദഗ്ധരും പാലത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
പാലത്തിനെതിരേ ചിലര്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച നഗരത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക