|    Dec 4 Sun, 2016 11:51 pm
FLASH NEWS

1800ഓളം പിടിഐ അനുകൂലികള്‍ അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: സര്‍ക്കാരിനെതിരേ റാലിക്ക് ആഹ്വാനം ചെയ്ത പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) അംഗങ്ങളെ രാജ്യവ്യാപകമായി അറസ്റ്റ് ചെയ്യുന്നു. കഴിഞ്ഞദിവസം പോലിസ് 1800ഓളം പിടിഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. നാളെ ഇസ്‌ലാമാബാദിലാണ് റാലി.  റാലി നടക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഇസ്‌ലാമാബാദില്‍ രണ്ടു മാസത്തേക്ക് പൊതുപ്രകടനങ്ങള്‍ക്കും റാലികള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
പിടിഐ നേതാവ് ഇമ്രാന്‍ ഖാന്റെ അനുകൂലികളും പോലിസുകാരും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായതിനു പിന്നാലെയാണ് അറസ്റ്റ്. ഞായറാഴ്ച ഖാന്റെ വസതിക്കടുത്ത് വീണ്ടും സംഘര്‍ഷം റിപോര്‍ട്ട് ചെയ്തു.
റാലി നടത്തരുതെന്നാവശ്യപ്പെട്ട് പാക് കോടതിയും ഇന്നലെ ഉത്തരവിറക്കി. എന്നാല്‍, കോടതി വിധിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഖാന്റെ അഭിഭാഷകന്‍ ബാബര്‍ അവാന്‍ പറഞ്ഞു. പാനമ കള്ളപ്പണരേഖകളില്‍ പ്രധാനമന്ത്രിയുടെയും ബന്ധുക്കളുടെയും പേരു പുറത്തുവന്ന സാഹചര്യത്തില്‍ നവാസ് ശെരീഫ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലായവരില്‍ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പുനല്‍കുന്നവരെ പോലിസ് വിട്ടയക്കുന്നതായാണ് വിവരം.
റാലിക്കായി ഇസ്‌ലാമാബാദിലേക്ക് പ്രതിപക്ഷ പ്രവര്‍ത്തകര്‍ എത്താതിരിക്കാന്‍ പ്രധാന പാതകള്‍ പോലിസ് അടച്ചിട്ടുണ്ട്. ഖാന്റെ അനുകൂലികള്‍ പോലിസിനെതിരേ ആക്രമണം നടത്തുന്നതുള്‍പ്പെടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നതായി ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day