|    Mar 24 Fri, 2017 1:50 am
FLASH NEWS

180 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

Published : 7th October 2016 | Posted By: Abbasali tf

നാദാപുരം: ദേശീയ പാതയിലെ വാഹന പരിശോധനക്കിടെ 180 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. മൂരാട് പാലത്തിന് സമീപം വെച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ മടപ്പളളി കെടികെ സുരേഷി(42)നെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് മുരാട് പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. സക്കൂട്ടറില്‍ പ്രത്യേകം സജ്ജീകരിച്ചായിരുന്നു മാഹിയില്‍ നിന്നും വിദേശ മദ്യം കടത്തിയിരുന്നത്. നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ കെ ശ്രീജിത്ത്, ജീവനക്കാരായ കെ എന്‍ ജിജു, എന്‍ കെ ജിഷില്‍ കുമാര്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവര്‍ നേത്യത്വം നല്‍കി.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക