Flash News

18.5 ലക്ഷം രൂപയുമായി മാവൂര്‍ സ്വദേശി പിടിയില്‍



പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. 18.5 ലക്ഷം രൂപയുമായി മാവൂര്‍ സ്വദേശി പിടിയില്‍. കോഴിക്കോട് മാവൂര്‍ സ്വദേശി പുലക്കുത്ത് ഉണ്ണിമൊയ്തു (63) വിനെയാണ് ഇന്നലെ  അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവച്ച് അറസ്റ്റ് ചെയ്തത്. ട്രെയിന്‍ മാര്‍ഗ്ഗം ഹവാല ഇടപാട് നടക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് 18 ലക്ഷത്തി അമ്പതിനായിരം രൂപയുടെ ഹവാല പണം കണ്ടെത്തിയത്.
Next Story

RELATED STORIES

Share it