|    Aug 19 Sun, 2018 8:44 pm
FLASH NEWS

18 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചു

Published : 5th August 2018 | Posted By: kasim kzm

മുള്ളേരിയ: ബിജെപി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സി പി എംകൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റ ജി സ്വപ്‌നക്കെതിരെ സി പി എം അംഗം എ വിജയകുമാര്‍ നല്‍കിയ അവിശ്വാസ പ്രമേയം കഴിഞ്ഞ രണ്ടിന് പാസായിരുന്നു.
വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്ണക്കെതിരെ പതിനാലാം വാര്‍ഡ് അംഗം സിപിഎമ്മിലെ എം തമ്പാനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 15 അംഗ ഭരണസമിതിയില്‍ ബിജെപിക്ക് ഏഴും സിപിഎമ്മിന് അഞ്ചും കോണ്‍ഗ്രസിന് ഒന്നും മുസ് ലിം ലീഗിന് രണ്ടും അംഗങ്ങളാണ് ഉള്ളത്.
സി പി എം അവിശ്വാസത്തിന് യുഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു. അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകള്‍ ലഭിച്ചു. ഇതോടെ കഴിഞ്ഞ 18 വര്‍ഷമായുള്ള ബിജെപിയുടെ ഭരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഎം അവിശ്വാസത്തിന് നോട്ടിസ് ന്ല്‍കിയത്. ഈ പ്രമേയത്തിന് അനുകൂലമായി യുഡിഎഫ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. പുതിയ പഞ്ചായത്ത് പ്രസിഡന്റായി ആറാം വാര്‍ഡില്‍ നിന്നുള്ള സിപിഎം സ്വതന്ത്ര അനസൂയ റൈയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് സ്വതന്ത്രന്‍ എം വിനോദ് നമ്പ്യാര്‍ തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം.
സ്റ്റാന്റിങ് കമ്മിറ്റിയില്‍ രണ്ട് ബിജെപിക്കും ഒന്ന് സിപിഎമ്മിനുമാണ്. നിലവില്‍ സിപിഎമ്മിലെ എ വിജയകുമാര്‍, ബിജെപിയിലെ ജനനി, രേണുക എന്നിവരാണ് ചെയര്‍മാന്മാര്‍. അതേ സമയം ബി ജെ പി ഭരിക്കുന്ന എണ്‍മകജെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് അനുകൂലിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss