|    Dec 19 Wed, 2018 1:52 pm
FLASH NEWS

18 വര്‍ഷത്തിനു ശേഷം ഓര്‍മ പുതുക്കി ഒന്നാംക്ലാസുകാരുടെ സംഗമം

Published : 15th October 2018 | Posted By: kasim kzm

കിഴിശ്ശേരി: കുഴിയംപറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ പതിനെട്ട് വര്‍ഷത്തെ ഓര്‍മകള്‍ പുതുക്കി പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുകൂടല്‍. 2000-01 ബാച്ചിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥികളാണ് ഒത്തുകൂടിയത്. തലമുറകളുടെ ഓര്‍മകളുറങ്ങുന്ന സ്‌കൂള്‍മുറ്റത്ത് അവര്‍ വീണ്ടും എത്തിയപ്പോള്‍ അത് പഴയ അധ്യാപകര്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമായി മാറി.
ഒരിക്കല്‍ വിദ്യയുടെ നാമ്പുകള്‍ നുകരാനെത്തിയവരും പകര്‍ന്നു നല്‍കാനെത്തിയവരും ആ ധന്യമായ ഓര്‍മകളില്‍ വീണ്ടും ഒത്തുചേരുകയായിരുന്നു. ഒരുമിച്ചിരുന്ന് പഠിച്ച വിദ്യാലയത്തിന്റെ സുകൃതലയമായ അനുഭവങ്ങള്‍ പങ്കിടാനും കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയ പഴയ സൗഹൃദങ്ങളെ കണ്ടുമുട്ടാനുമുള്ള അവസരത്തെ ഏറെ സന്തോഷത്തോടെയാണ് എല്ലാവരും വരവേറ്റത്. സംഗമത്തില്‍ പഴയ അധ്യാപകരെ ആദരിക്കല്‍, വിവിധങ്ങളായ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടന്നു. മുഹമ്മദ് മൗലവി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷല്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ എച്ച് എം സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, പിടിഎ പ്രസിഡണ്ട് കെ ടി ഉസ്മാന്‍, പഴയ അധ്യാപകരായിരുന്ന കുഞ്ഞാലി മാസ്റ്റര്‍, ഇബ്രാഹിം മാഷ്, ആശ, മിനി, ഉഷ, മൈമൂന, സുജിത, സഫിയ, സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss