|    Nov 13 Tue, 2018 7:59 am
FLASH NEWS

18 വര്‍ഷത്തിനുശേഷം മതേതര ചേരി അധികാരത്തില്‍

Published : 31st August 2018 | Posted By: kasim kzm

മുള്ളേരിയ: ബിജെപിയുടെ കുത്തകയായിരുന്ന കാറഡുക്ക പഞ്ചായത്ത് ഭരണം അവിശ്വാസത്തിലൂടെ മതേതര ചേരി ഒത്തുചേര്‍ന്ന് അട്ടിമറിച്ചു. തുടര്‍ന്ന് സിപിഎം സ്വതന്ത്ര പ്രസിഡന്റും കോണ്‍ഗ്രസ് സ്വതന്ത്രന്‍ വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. കഴിഞ്ഞ നാലിനാണ് പ്രസിഡന്റായിരുന്ന ജി സ്വപ്‌നക്കെതിരേയും വൈസ് പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണനുമെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സിപിഎമ്മിന്റെ അഞ്ച് അംഗങ്ങളോടൊപ്പം യുഡിഎഫിന്റെ മൂന്ന് അംഗങ്ങള്‍ പിന്തുണച്ചതോടെ അവിശ്വാസം പാസായി. പ്രസിഡന്റും വൈസ് പ്രസിഡന്റും പുറത്തായി.
ഇന്നലെ നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് സഖ്യത്തിന് എട്ട് വോട്ടുകളും ബിജെപിക്ക് ഏഴ് വോട്ടുകളും ലഭിച്ചു. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് മൂന്ന്, ബിജെപി ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. നേരത്തെ കോണ്‍ഗ്രസ് കാലങ്ങളോളം ഭരിച്ചിരുന്ന പഞ്ചായത്തായിരുന്നു കാറഡുക്ക. കോണ്‍ഗ്രസിന്റെ മലയോരത്തെ ആസ്ഥാനം കൂടിയായിരുന്നു മുള്ളേരിയ. എന്നാല്‍ ബിജെപി ശക്തിപ്രാപിച്ചതോടെ കാറഡുക്കയില്‍ ഭരണവും നഷ്ടമായി.
എല്‍ഡിഎഫ്, യുഡിഎഫ് ബന്ധമെന്ന പ്രചാരണത്തെ ചെറുക്കാനാണ് സിപിഎം സ്വതന്ത്രയെ പ്രസിഡന്റും കോണ്‍ഗ്രസ് സ്വതന്ത്രനെ വൈസ് പ്രസിഡന്റുമാക്കി ജനാധിപത്യ ചേരി പുതിയ മാറ്റത്തിന് ശ്രമം തുടങ്ങിയത്.
വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഭരണസമിതിക്കെതിരെ നേരത്തെ അവിശ്വാസം കൊണ്ടുവന്നിരുന്നത്. ജില്ലയില്‍ നാല് പഞ്ചായത്തുകളായിരുന്നു ബിജെപി ഭരിച്ചിരുന്നത്.
കാറഡുക്ക, എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്ത് അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കിയിരുന്നു. ഇനി മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മതേതര സഖ്യങ്ങളുടെ കൂടിചേരലുകളാണ് കാറഡുക്കയിലൂടെ തെളിയുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss