|    Feb 23 Thu, 2017 5:34 pm

18 വരെ ദേശീയപാതകളിലെ ടോള്‍പിരിവ് ഒഴിവാക്കി

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവംബര്‍ 18 വരെ  ടോള്‍പിരിവ് നിര്‍ത്തിവച്ചുവെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ മുഴുവന്‍ ദേശീയപാതകളിലെയും ടോള്‍പിരിവ് 18ന് അര്‍ധരാത്രി വരെ ഉണ്ടാവില്ലെന്ന് ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ടോള്‍ കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരകളുണ്ടായി ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. നവംബര്‍ 9നാണ് ആദ്യമായി ടോള്‍ ഒഴിവാക്കിക്കൊണ്ടുള്ള അറിയിപ്പ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ആദ്യം ഇത് 11 വരെയും പിന്നീട് 14 വരെയും നീട്ടുകയായിരുന്നു. സമയം ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും 18 വരെ നീട്ടിയത്. രാജ്യത്തെ മുഴുവന്‍ ബിഒടി, എംഒടി ഓപറേറ്റര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക