|    Dec 19 Tue, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

18 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്

Published : 20th June 2017 | Posted By: fsq

 

തിരുവനന്തപുരം: 11 ജില്ലകളിലെ 18 തദ്ദേശസ്വയംഭരണ വാര്‍ഡില്‍ ജൂലൈ 18ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 13 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലെ മൂന്നു നഗരസഭാ വാര്‍ഡ്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 23 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 30. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിനും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി 3. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. 19നു രാവിലെ 10നു വോട്ടെണ്ണല്‍ ആരംഭിക്കും. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജില്ല, ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍: തിരുവനന്തപുരം: മാറനല്ലൂര്‍- ഊരുട്ടമ്പലം, അമ്പൂരി- അമ്പൂരി; പത്തനംതിട്ട: കോട്ടാങ്ങല്‍- കോട്ടാങ്ങല്‍ കിഴക്ക്; കോട്ടയം: ഉദയനാപുരം- വാഴമന, കല്ലറ- കല്ലറ പഴയപള്ളി, പാമ്പാടി- നൊങ്ങല്‍; തൃശൂര്‍: മാള- പതിയാരി; പാലക്കാട്: കൊടുവായൂര്‍- ചാന്തിരുത്തി; മലപ്പുറം: എടക്കര- പള്ളിപ്പടി- മൂര്‍ക്കനാട്- കൊളത്തൂര്‍  പലകപ്പറമ്പ്,  തലക്കാട്- കാരയില്‍; വയനാട്: നൂല്‍പ്പുഴ- കല്ലുമുക്ക്; കണ്ണൂര്‍: പയ്യാവൂര്‍- ചമതച്ചാല്‍; ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്- തൃക്കുന്നപ്പുഴ; കണ്ണൂര്‍: തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്- ധര്‍മടം; മലപ്പുറം: കോട്ടക്കല്‍ നഗരസഭ- ചീനംപുത്തൂര്‍; കോഴിക്കോട്: ഫറോക്ക്  നഗരസഭ- കോട്ടപ്പാടം, കാസര്‍കോട്: കാസര്‍കോട് നഗരസഭ- കടപ്പുറം സൗത്ത്. ഇതിനകം പ്രസിദ്ധീകരിച്ചിട്ടുള്ള 18 തദ്ദേശഭരണ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും ജൂണ്‍ 21 വരെ അവസരമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss