|    Oct 15 Mon, 2018 6:08 pm
FLASH NEWS

18 ഏക്കറോളം കൈയേറ്റ ഭൂമി വീണ്ടെടുത്തു

Published : 26th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: സത്രത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറി കൈവശപ്പെടുത്തിയ 18 ഏക്കറോളം സര്‍ക്കാര്‍ ഭൂമി റവന്യൂ വകുപ്പ് ഒഴിപ്പിച്ചെടുത്തു. എന്നാല്‍ ജില്ലാ ഭരണകൂടം മുമ്പ് സ്റ്റോപ്പ് മെമ്മോ പ്രദേശത്തും തകൃതിയായി കൈയേറ്റം നടക്കുന്നുണ്ടെങ്കിലും റവന്യൂ വകുപ്പ് നടപെടിയെടുക്കുന്നില്ല എന്ന ആരോപണവും ശക്തമാണ്. സര്‍വേ നമ്പര്‍ 182ല്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമിയാണ് റവനൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. ഇടുക്കി, കോട്ടയം, എറണാകളം സത്രത്തില്‍ ഭൂമി ജില്ലകളില്‍ നിന്നമുള്ള വന്‍കിടക്കാരാണ് കൈയേറ്റത്തിനു പിന്നില്‍. സത്രത്തില്‍ ഇവരുടെ ഉടമസ്ഥതയില്‍ ഭൂമിയുണ്ട്. ഇതിന്റെ മറവിലാണ് റവനൂ ഭൂമി കൈയേറിയത്. കൈയേറ്റ ഭൂമിയില്‍ വേലി കെട്ടി തിരിച്ചിരിക്കുകയായിരുന്നു എന്നാണ് റവന്യൂ വകപ്പ് പ്രാധമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.ഭൂസംരക്ഷണ സേനയുടെ സഹായത്തോടെ ഇതു നീക്കം ചെയ്തു. ഇതിനു പുറമേ കൈയേറിയ ഭൂമിയില്‍ കാപ്പി, ഏലം, എന്നിവ ക്യഷി ചെയ്തു വരികയായിരുന്നു. പോതപ്പുല്ലുകള്‍ നീക്കം ചെയ്താണ് ക്യഷി ഭൂമിയാക്കി മാറ്റിയാണ് കൈയേറ്റം നടക്കുന്നത് ഞായറാഴ്ച്ചയും അവധി ദിനങ്ങളും മറയാക്കിയാണ് കൈയേറ്റം. ഇതു മുഴുവനും നശിപ്പിച്ച ശേഷം സര്‍ക്കാര്‍ ബോര്‍ഡുകളും സ്ഥാപിച്ചു.  മഞ്ചുമല വില്ലേജ് ഓഫീസിന്റെ കീഴില്‍ മാത്രം രണ്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടുകൂടി പീരുമേട് ലാന്റ് റവന്യൂ തഹസില്‍ദാര്‍ ഷൈന്‍ പി ആര്‍, മഞ്ചുമല വില്ലേജ് ഓഫിസര്‍ പ്രീതാകുമാരി അടങ്ങുന്ന റവനൂ സംഘം സ്ഥലത്ത് എത്തുകയും കൈയേറ്റം ഒഴിപ്പിച്ചെടുക്കുകയുമായിരുന്നു.ഒഴിപ്പിക്കല്‍ നടപടിക്ക് തടസ്സമായി ആരും തന്നെ ഇല്ലാത്തതിനാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. കൈയേറ്റങ്ങള്‍ മാധ്യമ വാര്‍ത്തകള്‍ വന്നാല്‍ മാത്രമേ റവന്യൂ വകുപ്പ് അധിക്യതര്‍ സ്ഥലത്ത് എത്തുമെങ്കിലും കൈയേറ്റക്കാരുടെ അധിതികളായി മടങ്ങുകയാണ് പതിവ്. ഭൂമാഫിയകളുടെ സമ്മര്‍ദഫലമായി പ്രദേശത്തെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ പ്രദേശത്ത് വെടിയൊച്ച കേള്‍ക്കുന്നതായും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss