|    Dec 14 Fri, 2018 9:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

18 എണ്ണത്തില്‍ മാത്രമേ നിപ ഉറപ്പിച്ചു പറയാനാവൂവെന്ന് മന്ത്രി

Published : 25th November 2018 | Posted By: kasim kzm

കോഴിക്കോട്: സംസ്ഥാനത്ത് നിപാ വൈറസ് ബാധിച്ച 18 പേരുടെ മരണം മാത്രമേ നിപ മൂലമെന്ന് ഉറപ്പിച്ചു പറയാനാവൂവെന്ന്് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ബാക്കിയുള്ളവ സംശയാസ്പദമെന്നേ കണക്കാക്കാനാവൂ എന്നും പറഞ്ഞു. സംസ്ഥാനത്ത് 21 നിപാ മരണം ഉണ്ടായെന്ന അന്താരാഷ്ട്ര പഠന റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
17 കേസുകളാണ് ലാബില്‍ പരിശോധിച്ചു നിപാ ഉണ്ടെന്ന് സ്ഥീരികരിച്ചത്. സ്വാലിഹാണ് നിപാ തിരിച്ചറിയപ്പെടുന്ന ആദ്യ രോഗി. 300ല്‍പരം സാംപിളുകള്‍ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. രോഗലക്ഷണം കാണിച്ച അഞ്ചെണ്ണവും നിപാ തന്നെയായിരിക്കാം. പക്ഷേ, അതു നിപാ മരണം ആണെന്ന് ഉറപ്പിച്ചു പറയാനാവില്ല. ടെസ്റ്റ് റിസല്‍റ്റ് അനുസരിച്ച് മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. പരിശോധനയിലൂടെ നിപായാണെന്നു തെളിയാത്ത സാഹചര്യത്തിലാണ് ഇവര്‍ മരണക്കണക്കില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss