18 ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു

ഇസ്‌ലാമാബാദ്: പാക് സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ 18 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചു. കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്നാണ് ഇവരെ മോചിപ്പിച്ചത്. തീവണ്ടിയില്‍ ലാഹോറിലെത്തുന്ന തൊഴിലാളികളെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്കു കൈമാറുമെന്ന് ദ എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. അറബിക്കടലിലെ അതിര്‍ത്തിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും തിരിച്ചിറിയാനുള്ള സാങ്കേതികവിദ്യ ഇല്ലാത്തതും കാരണം അതിര്‍ത്തി ലംഘിക്കുന്ന ഇന്ത്യന്‍, പാക് മല്‍സ്യബന്ധന തൊഴിലാളികളെ ഇരുരാജ്യങ്ങളും അറസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ 300ഓളം ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. 400ഓളം പേര്‍ ഇനിയും പാക് തടവിലുണ്ട്.
Next Story

RELATED STORIES

Share it