Alappuzha local

18 പേര്‍ പത്രിക സമര്‍പ്പിച്ചു; ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 49 ആയി

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 18 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 49 ആയി. എസ്ഡിപിഐ- എസ്പി സഖ്യം മല്‍സരിക്കുന്ന നാലിടങ്ങളിലും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും.
അരൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിനുവേണ്ടി ചേര്‍ത്തല രാഘവീയത്തില്‍ ബാബുരാജും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ചാവടി തുറവൂര്‍ തിരുമലഭാഗം ആഞ്ഞിലിക്കല്‍ ലിയാക്കത്തലിയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഉപവരണാധികാരിയും ബിഡിഒയുമായ ഡി പ്രസന്നന്‍ പിള്ള മുമ്പാകെ പത്രിക സമര്‍പ്പിച്ചു.
ചേര്‍ത്തല മണ്ഡലത്തില്‍ ചേര്‍ത്തല വാരനാട് കട്ടക്കാട്ട്‌വെളി സോണിമോന്‍ കെ മാത്യു സ്വതന്ത്രനായും പള്ളിപ്പുറം കെ ആര്‍ പുരം പരിമണം രാജീവ് ബിഡിജെഎസ് സ്ഥാനാര്‍ഥിയായും തുറവൂര്‍ വളമംഗലം ചോങ്ങന്‍തറയില്‍ സി പി തിലകന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായും പത്രിക സമര്‍പ്പിച്ചു.
ആലപ്പുഴ മണ്ഡലത്തില്‍ എംഒ വാര്‍ഡ് കുന്നുംപുറത്ത് രഞ്ജിത്ത് ശ്രീനിവാസ് ബിജെപി സ്ഥാനാര്‍ഥിയായും ആലപ്പുഴ മണ്ണഞ്ചേരി ചൂഴത്തുവെളി സുലൈമാന്‍ കുഞ്ഞ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായും ചേര്‍ത്തല മുഹമ്മ ആനടിയില്‍ വേണുഗോപാല്‍ സിപിഎമ്മിനുവേണ്ടിയും പത്രിക സമര്‍പ്പിച്ചു.
അമ്പലപ്പുഴ മണ്ഡലത്തില്‍ പുന്നപ്ര നോര്‍ത്ത് പെരുമ്പ്ര പടിഞ്ഞാറേത്ത് ജയചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായും ആലപ്പുഴ വെള്ളക്കിണര്‍ അല്‍- ഷാ- ഹൗസില്‍ ഷാന്‍ കെ എസ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായും ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴ അബ്ദുസ്സലാം സിപിഎമ്മിനുവേണ്ടിയും ആലപ്പുഴ ആലിശേരി ലൈലാ മന്‍സിലില്‍ എ അന്‍സാരി പിഡിപി സ്ഥാനാര്‍ഥിയായും പത്രിക സമര്‍പ്പിച്ചു.
ഹരിപ്പാട് മണ്ഡലത്തില്‍ ചെറുതന ആനാരി പ്രണവത്തില്‍ ശ്രീകുമാരപിള്ള ബിജെപി സ്ഥാനാര്‍ഥിയായും മാവേലിക്കര മറ്റം നായര്‍കുളങ്ങര ഹൗസില്‍ ജോര്‍ജി ജോര്‍ജ് കേരളകോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ഥിയായും ആനാരി കണ്ണേല്‍ കായലത്ത് ഹൗസില്‍ ബാലകൃഷ്ണന്‍ ബിഎസ്പി സ്ഥാനാര്‍ഥിയായും തൃപ്പൂണിത്തുറ ചൂരക്കാട് ചെട്ടിപ്പറമ്പില്‍ രാംനിവാസില്‍ രവി ഉണ്ണിത്താന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായും തൃക്കുന്നപ്പുഴ പതിയാംകര വെട്ടിയാപറമ്പ് അഷാബുല്‍ ഹക്ക് എസ്ഡിപി ഐ സ്ഥാനാര്‍ഥിയായും പത്രിക സമര്‍പ്പിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇടയത്തറ പെരിശ്ശേരിയില്‍ വീട്ടില്‍ ശശി സ്വതന്ത്രസ്ഥാനാര്‍ഥിയായും പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പിക്കാനുള്ള അവസരം ഇന്ന് വൈകീട്ടോടെ അവസാനിക്കുന്നതോടെ ജില്ലയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാവും.
Next Story

RELATED STORIES

Share it