thrissur local

18 പിഎച്ച്‌സികളെയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ; ആരോഗ്യ മികവില്‍ തൃശൂര്‍ ജില്ല



തൃശൂര്‍: ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പ് നടത്തിയത് ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍. ഫാമിലി ഹെല്‍ത്ത് സെന്ററുകളടക്കം 18 പിഎച്ച്‌സികളെയും  ജില്ലയിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളായ തൃശൂര്‍ ജനറല്‍ ആശുപത്രി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികളായ ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഡിപ്രഷന്‍ ക്ലിനിക്കുകളും ഇവിടങ്ങളില്‍ ആരംഭിച്ചു. ആരോഗ്യകേന്ദ്രങ്ങളില്‍ അടിസ്ഥ ാന സൗകര്യവികസനം, ആവശ്യത്തിന് ജീവനക്കാര്‍ എന്നിവയ്ക്കുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തിവരുന്നു. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 30 ലക്ഷം രൂപ ചെലവില്‍ എക്‌സ്‌റേ കെട്ടിടം നിര്‍മിച്ചു. എംഎല്‍എ ഫണ്ട് മുഖേന 6 ലക്ഷം രൂപയ്ക്ക് ഇഎന്‍ടി മൈക്രോസ്‌കോപ്പും ആശുപത്രിയിലെത്തിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ 70 ലക്ഷം രൂപ എംപി ഫണ്ടുപയോഗിച്ച് ഡയാലിസിസ്, 55 ലക്ഷം രൂപ ചെലവില്‍ മാമോഗ്രാം യൂണിറ്റ് എന്നിവ സ്ഥാപിച്ചു. 30 ലക്ഷം രൂപയുടെ എക്‌സ്‌റേ കെട്ടിടവും പ്രവര്‍ത്തനമാരംഭിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ 44 ലക്ഷം രൂപ എംപി ഫണ്ടു മുഖേന ഡയാലിസിസ് യൂണിറ്റ്, 63 ലക്ഷം രൂപ ചെലവില്‍ മാമോഗ്രാം യൂണിറ്റ് എന്നിവ തുടങ്ങി. ചേലക്കര താലൂക്ക് ആശുപത്രിയില്‍ 125 ലക്ഷത്തിന്റെ കെട്ടിട നിര്‍മ്മാണം എംപി ഫണ്ടുപയോഗിച്ച് പുരോഗമിക്കുന്നു. പുന്നയൂര്‍ പിഎച്ച്‌സിയില്‍  പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് 1,80,000 പേര്‍ക്ക് പകല്‍വീട് നിര്‍മ്മിച്ചു നല്‍കി. ലാബ് നവീകരണത്തിന് 2 ലക്ഷം രൂപയും ചെലവഴിച്ചു. മണലൂര്‍ പിഎച്ച്‌സിയില്‍ 3.5 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കി. 2 ലക്ഷം രൂപയ്ക്ക് ഹെമറ്റോളജി അനലൈസറും വാങ്ങിയിട്ടുണ്ട്. ജനനി സുരക്ഷ യോജന വഴി 8529 ഗുണഭോക്താക്കള്‍ക്കായി 58.75 ലക്ഷം രൂപ നല്‍കി. അമ്മയും കുഞ്ഞും പദ്ധതിയിലൂടെ 8098 പേര്‍ക്ക് 1.31 കോടി രൂപ നല്‍കി. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം മുഖേനയും സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചു. ആര്‍സിഎച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. വാര്‍ഡുതലത്തില്‍ ശുചിത്വ പോഷക സമിതി ഫണ്ടുകള്‍ വിതരണം ചെയ്തു. പഴയ ജില്ലാ ആശുപത്രിയില്‍ ഡബ്ല്യു ആന്റ് സി ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിയില്‍ മനുഷ്യ വിഭവശേഷി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മാണവും നടന്നുവരുന്നു.
Next Story

RELATED STORIES

Share it