18 ജയിലുകളില്‍ സിസിടിവി കാമറയ്ക്ക് ചെലവഴിച്ചത് 12 കോടിയിലധികം രൂപ

പി എം അഹ്മദ്

കോട്ടയം: സംസ്ഥാനത്തെ 18 ജയിലുകളില്‍ സിസിടിവി കാമറ സ്ഥാപിക്കാന്‍ ചെലവഴിച്ചത് 12 കോടിയിലധികം രൂപ. ഏറ്റവുമധികം രൂപ ചെലവഴിച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍. 3,69,72,000 രൂപ.
മൂന്നു സെന്‍ട്രല്‍ ജയിലുകള്‍, അഞ്ച് ജില്ലാ ജയിലുകള്‍, ആറ് സബ് ജയിലുകള്‍, മൂന്ന് സ്‌പെഷ്യല്‍ സബ് ജയിലുകള്‍, ഒരു വനിതാ ജയില്‍ ഉള്‍പ്പെടെ 18 ജയിലുകളില്‍ സിസിടിവി സ്ഥാപിക്കാനാണ് 12,29,52,850 രൂപ ചെലവഴിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ (1,37,43,461), വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ (1,51,57,769), ജില്ലാ ജയില്‍ തിരുവനന്തപുരം (72,00,000), കൊല്ലം ജില്ലാ ജയില്‍ (53,00,000), കോഴിക്കോട് ജില്ലാ ജയില്‍ (1,25,00,000), എറണാകുളം ജില്ലാ ജയില്‍ (37,00,000), വിയ്യൂര്‍ ജില്ലാ ജയില്‍ (18,70,875), സബ് ജയില്‍ ചാവക്കാട് (8,09,900), മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയില്‍ (13,41,076), ആലുവ സബ് ജയില്‍ (14,81,251), മട്ടാഞ്ചേരി സബ് ജയില്‍ (14,20,354), എറണാകുളം സബ് ജയില്‍ (14,15,544), പൂജപ്പുര സ്‌പെഷ്യല്‍ സബ് ജയില്‍ (70,39,731), നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയില്‍ (39,19,067), ആറ്റിങ്ങല്‍ സബ് ജയില്‍ (27,89,609), തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ (28,07,238) എന്നിങ്ങനെയാണു ചെലവഴിച്ചത്.
കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍, തലശ്ശേരി സ്‌പെഷ്യല്‍ സബ് ജയില്‍, കണ്ണൂര്‍ സബ് ജയില്‍, കണ്ണൂര്‍ വനിതാ ജയില്‍ എന്നിവിടങ്ങളില്‍ സിസിടിവി ഘടിപ്പിക്കുന്നതിന് 99,50,000 രൂപ വകയിരുത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളില്‍ സിസിടിവി സ്ഥാപിച്ചത് കെല്‍ട്രോണ്‍ ആണ്.
എറണാകുളം, വിയ്യൂര്‍ ജില്ലാ ജയിലുകള്‍, വിയ്യൂര്‍, ചാവക്കാട്, ആലുവ, മട്ടാഞ്ചേരി, എറണാകുളം സബ് ജയിലുകള്‍, മൂവാറ്റുപുഴ സ്‌പെഷ്യല്‍ സബ് ജയില്‍ എന്നിവിടങ്ങളില്‍ സിസിടിവി സ്ഥാപിച്ചത് പിഡബ്ല്യുഡി ആയിരുന്നു. പൂജപ്പുര, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകള്‍, അട്ടക്കുളങ്ങര വനിതാ ജയില്‍, ആറ്റിങ്ങല്‍ സബ് ജയില്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയാണ് സിസിടിവി സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it