|    Oct 18 Thu, 2018 11:11 am
FLASH NEWS
Home   >  National   >  

18കാരനെ വെടിവെച്ചുകൊന്ന കേസില്‍ റോക്കിയാദവിന് ജീവപര്യന്തം

Published : 6th September 2017 | Posted By: shadina sdna

പാറ്റ്‌ന: തന്റെ ആഡംബര കാറിനെ മറികടന്ന 18കാരനെ വെടിവെച്ചുകൊന്ന കേസില്‍ ജെഡിയു നേതാവിന്റെ മകന്‍ റോക്കി യാദവിന് ജീവപര്യന്തം ശിക്ഷ. റോക്കിയുടെ പിതാവ് ബിന്ദി യാദവിന് അഞ്ചു വര്‍ഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു. കേസില്‍ റോക്കിയും മറ്റു മൂന്നുപേരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2016 മെയിലായിരുന്നു സംഭവം. തന്റെ ആഡംബര കാറിനെ മറികടന്ന വിദ്യാര്‍ഥി ആദിത്യ സച്ച് ദേവിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ റോക്കി വെടിവെച്ചു കൊന്നെന്നാണ് കേസ്. സംഭവത്തിനു ശേഷം ഒളിവില്‍പോയ റോക്കിയെ പിതാവ് ബിന്ദിയാദവിന്റെ ഡെയറി ഫാമില്‍ നിന്നാണ് പിടികൂടിയത്. റോക്കിയുടെ മാതാവ് മനോരമാദേവി ബീഹാര്‍ നിയമസഭാംഗമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss