Flash News

18കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി

18കാരനും 19 കാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് ഹൈക്കോടതി
X


കൊച്ചി : പതിനെട്ടുകാരനായ ആണ്‍കുട്ടിക്കും പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയ്ക്കും ഒരുമിച്ച് കഴിയാന്‍ നിയമതടസമില്ലെന്ന്
ഹൈക്കോടതി. പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹൈക്കോടതിയുടെ സുപ്രധാന വിധി. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ റിഫാന റിയാദ് എന്ന പത്തൊമ്പതുകാരിയും ഹനീസ് എന്ന പതിനെട്ടുകാരനുമാണ് ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചത് . ഇതേത്തുടര്‍ന്ന്, ആണ്‍കുട്ടിക്ക് വിവാഹത്തിനുള്ള പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മകളെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് റിയാദ് പരാതി നല്‍കുകയായിരുന്നു. കേസ് ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്നും പ്രായപൂര്‍ത്തിയായവര്‍ ഒരുമിച്ച് ജീവിക്കുന്നത് സര്‍വസാധാരണമായ സമൂഹത്തില്‍  കണ്ണടച്ച് ഇരിക്കാന്‍ കോടതിക്കാകില്ലെന്നും വ്യക്തമാക്കി കോടതി കേസ് തള്ളുകയായിരുന്നു. ജസ്റ്റീസുമാരായ  വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
പ്രായപൂര്‍ത്തിയയവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്നും പെണ്‍കുട്ടിക്ക് വിവാഹപ്രായമായ സാഹചര്യത്തില്‍ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാന്‍ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ അന്തിമ ഉത്തരവ്.
Next Story

RELATED STORIES

Share it