wayanad local

178 ലിറ്റര്‍ പോണ്ടിച്ചേരി നിര്‍മിത മദ്യവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: 178 ലിറ്റര്‍ പോണ്ടിച്ചേരി നിര്‍മിത മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ മുതിയങ്ങ സ്വദേശി നൗഷാദ് (29) ആണ് പിടിയിലായത്. കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ ഓടിരക്ഷപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിയിലും സമീപപ്രദേശങ്ങളിലും പോണ്ടിച്ചേരി നിര്‍മിത മദ്യം സ്ഥിരമായി എത്തിച്ചുനല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് മദ്യവുമായി നൗഷിദ് പിടിയിലായത്. കാറിന്റെ ഡിക്കിയിലും പുറകിലെ സീറ്റിലും ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്. 180 മില്ലിയുടെ 192 കുപ്പികളും 750 മില്ലിയുടെ 192 കുപ്പികളുമാണ് പിടിച്ചെടുത്തത്. മദ്യം കൊണ്ടുവന്ന കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
മാഹിയില്‍ നിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും മദ്യം സ്ഥിരമായി എത്താറുണ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സെപക്ടര്‍ ജിമ്മി ജോസഫും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ രാധാകൃഷ്ണന്‍, സിഇഒമാരായ സതീഷ്, ഹരിദാസ്, വിനോദ്, ഏലിയാസ്, ശശികുമാര്‍, പ്രഭാകരന്‍, സനല്‍കുമാര്‍, സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it