|    Jul 21 Sat, 2018 11:37 am
FLASH NEWS
Home   >  Todays Paper  >  page 9  >  

176 റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ശൂന്യമായെന്ന് മ്യാന്‍മര്‍

Published : 15th September 2017 | Posted By: fsq

 

റംഗൂണ്‍: മ്യാന്‍മറിലെ 176 റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍നിന്നു ജനങ്ങള്‍ പൂര്‍ണമായും ഒഴിഞ്ഞുപോയതായി സര്‍ക്കാര്‍ വക്താവ് സോതയ് അറിയിച്ചു. മൂന്നു ടൗണ്‍ഷിപ്പുകളിലായി 417 റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളാണ്  റാഖൈനിലുള്ളത്. 34 ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ഭാഗികമായി ഒഴിഞ്ഞുപോയതായും അദ്ദേഹം അറിയിച്ചു. ഗ്രാമങ്ങളിലെ വീടുകള്‍ക്ക് റോഹിന്‍ഗ്യകള്‍ സ്വയം തീവച്ചതാണെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പ്രചാരണം. എന്നാല്‍, ഇത് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഗിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ തള്ളി.  റോഹിന്‍ഗ്യകള്‍ക്കെതിരേ സൈന്യം സ്വീകരിക്കുന്ന നടപടികളെത്തുടര്‍ന്ന് നൂറുകണക്കിനു പേര്‍ കൊല്ലപ്പെടുകയും നാലു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി അടുത്ത ആഴ്ച  രാജ്യത്തെ അഭിസംബോധന ചെയ്യും. വിഷയത്തില്‍ സപ്തംബര്‍ 19ന് സൂച്ചി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സോ തയ്  അറിയിച്ചു. ബംഗ്ലാദേശില്‍ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി സഹായമെത്തിച്ചു. 16,000 അഭയാര്‍ഥികള്‍ക്കു കുവൈത്തില്‍നിന്ന് 4000 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss