|    Nov 19 Mon, 2018 11:02 pm
FLASH NEWS

1743 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

Published : 11th August 2018 | Posted By: kasim kzm

മലപ്പുറം: ജില്ലയില്‍ മഴക്കെടുതി നാശം വിതച്ച മേഖലകളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 1743 പേര്‍. ജില്ലയില്‍ ആകെ 19 ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുറന്നിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ 14ഉം കൊണ്ടോട്ടി താലൂക്കില്‍ മൂന്നും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ദുരിതാശ്വാസ ക്യാംപുകള്‍ വീതവുമാണ് പ്രവര്‍ത്തിക്കുന്നത്. കുറുമ്പലങ്ങോട് ജിഎല്‍പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന് ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍പിഎസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍), മമ്പാട് പീസ് പബ്ലിക് സ്‌കൂള്‍ (24 പേര്‍), പുള്ളിപ്പാടം പൊങ്ങല്ലൂര്‍ ജിഎല്‍പിഎസ് (10 പേര്‍), കുറുമ്പലങ്ങോട് നിര്‍മല എച്ച്എസ്എസ് (132 പേര്‍), വണ്ടൂര്‍ എലിപ്പാട്ട (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജിഎല്‍പിഎസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) തുടങ്ങിയവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകള്‍. ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജിയുപിഎസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴക്കാട് ജിഎംയുപിഎസ് (230 പേര്‍), പണിക്കരപ്പുറായ സിഎച്ച് സ്‌കൂള്‍ (242 പേര്‍), വാഴയൂര്‍ അഴിഞ്ഞിലം എയുപി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി ചമ്രവട്ടം പ്രൊജക്ട് ഓഫീസ് ബില്‍ഡിംഗിലും (64 പേര്‍) ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു.
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരും പരിഭ്രാന്തരാകേണ്ടതില്ല. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss