|    Dec 4 Sun, 2016 9:24 am
FLASH NEWS

17 നാട്ടാനകള്‍ക്ക് ജില്ലയില്‍ ഉടമാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ല

Published : 24th October 2016 | Posted By: SMR

എച്ച്   യഹ്‌യ

പത്തനംതിട്ട: 17 നാട്ടാനകള്‍ക്ക് ജില്ലയില്‍ ഉടമസ്ഥവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ല. ഈ വര്‍ഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് വരെ പുതിയ ഉടമാവകാശത്തിനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് വനംവകുപ്പ് പരസ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തേടിയുള്ള ചോദ്യത്തിനാണ് ഈ മാസം 16 വരെയായി 17 ആനകള്‍ക്ക് ഉടമാവകാശം തേടി അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ഉടമസ്ഥവകാശ സര്‍ട്ടിഫിക്കറ്റ്  ഇല്ലാതെ കൈവശം വച്ചിരുന്ന ആനകളെ നിയമ പരമായി വനംവകുപ്പ് ഏറ്റെടുക്കണമെന്നാണ് ചട്ടം. ആനയുടെ ചെലവുകള്‍ കൈവശം വച്ചിരുന്ന വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ പക്കല്‍ നിന്ന്  ഈടാക്കമെന്നിരിക്കെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതില്‍ വീഴ്ച വരുത്തിയിരിക്കുകയാണ്.  ഇരുപതോളം ആനകളെയാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയ്ക്ക്  മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. 2007 നംവംബര്‍ 24ന് സുപ്രിംകോടതി ഉത്തരവ് പ്രകാരം ആനകളെ അന്യ സംസ്ഥാനത്തില്‍ നിന്ന്  എത്തിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഉടമസ്ഥവകാശം വേണമെന്ന് കാട്ടി ഇപ്പോള്‍ അപേക്ഷിച്ചിരിക്കുന്ന ആനകളെ എവിടെ നിന്ന്  എത്തിച്ചതാണെന്ന്  വനംവകുപ്പിന് അറിവില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് മല്ലപ്പള്ളി,         റാന്നി, കൊടുമണ്‍ എന്നിവിടങ്ങളിലാണ്.  ജില്ലയില്‍ കൂടുതലും ആനകളെ എഴുന്നെള്ളിപ്പിനും തടി പിടിക്കാനുമാണ് ഉപയോഗിച്ച് വരുന്നത്. ഇതിന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ അനുമതി ആവശ്യമാണ് ഇത് മറികടക്കാനാണ് ആനയുടെ വിവരം മറച്ചുവച്ചതാണെന്നാണ്  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊമ്പന്‍-329, പിടി-60, മോഴനാല് എന്നിങ്ങനെയാണ് സംസ്ഥാനത്ത് രേഖകളില്ലാത്തവയുടെ പട്ടിക. ഏറ്റവും കൂടുതല്‍ പൂരങ്ങളുടെ നാടായ തൃശൂരില്‍ 91 ആനകള്‍ക്കാണ് ഉടമാവകാശം തേടി അപേക്ഷിച്ചത്. തിരുവമ്പാടിയില്‍, പ്രമുഖ വ്യവസായി നടയിരുത്തിയ തിരുവമ്പാടി ശിവസുന്ദര്‍, ദേവസ്വത്തിലെതന്നെ ലക്ഷ്മി എന്നീ ആനകള്‍ക്കും രേഖയില്ല. കേരളത്തിലെതന്നെ ആനയഴകിന്റെ മുന്‍നിരക്കാരനാണ് ശിവസുന്ദര്‍. രണ്ടാംസ്ഥാനത്ത് കോട്ടയമാണ്. 71 എണ്ണത്തിന് രേഖയില്ല. കൊല്ലം-47, പാലക്കാട്-33, തിരുവനന്തപുരം-29, എറണാകുളം-24, ആലപ്പുഴ-20, ഇടുക്കി-18,  കോഴിക്കോട്-15, മലപ്പുറവും കണ്ണൂരും 13 വീതം ആനകള്‍ക്കുമാണ് രേഖയില്ലാത്തത്. രേഖയില്ലാതെ ആനകളെ കൈവശം വയ്ക്കുന്നത് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിട്ടും കേരളത്തില്‍ കഴിഞ്ഞ 69 വര്‍ഷമായിട്ടും ഈ കുറ്റത്തിന് ആരെയും പിടികൂടി ശിക്ഷിച്ചിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day