|    Jul 27 Thu, 2017 8:23 am

17 സ്‌കൂളുകള്‍ക്ക് ശൗചാലയം നിര്‍മിക്കാന്‍ 50 ലക്ഷം

Published : 26th November 2015 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ 17 സ്‌കൂളുകള്‍ക്ക് ശൗചാലയം നിര്‍മിക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചു. പി കെ ശ്രീമതി എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് സിഎസ്ആര്‍ ഫണ്ടില്‍നിന്നു തുക അനുവദിച്ചത്. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട പ്രധാനാധ്യാപകരുടെയും ഡിഡിഇമാരുടെയും യോഗം ഡിസംബറില്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചിറക്കല്‍ രാജാസ് എച്ച്എസ്എസ്, കേളകം സെന്റ് തോമസ് എച്ച്എസ്എസ്, മൊറാഴ സെന്‍ട്രല്‍ എയുപി സ്‌കൂള്‍, വെള്ളൂന്നി പ്രോവിഡന്‍സ് എല്‍പി സ്‌കൂള്‍, കേളകം മഞ്ഞളാംപുറം യുപി സ്‌കൂള്‍, കാലിക്കടവ് ഗവ. എച്ച്എസ്, പാച്ചേനി ഗവ. എച്ച്എസ്, ചെറിയൂര്‍ ഗവ. എച്ച്എസ്, കുറ്റ്യേരി ഗവ. എച്ച്എസ്, പെരിങ്കേരി ഗവ. എച്ച്എസ്, രയരോം ഗവ. ഹൈസ്‌കൂള്‍, തടിക്കടവ് ഗവ. ഹൈസ്‌കൂള്‍, തവിടിശ്ശേരി ഗവ. എച്ച്എസ്, കാര്‍ത്തികപുരം ഗവ. ഹൈസ്‌കൂള്‍, മയ്യില്‍ ഐഎംഎന്‍എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടയന്നൂര്‍ വൊക്കേഷനല്‍ എച്ച്എസ്എസ്, മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയ്ക്കാണ് ശൗചാലയം പണിയാ ന്‍ ഫണ്ട് അനുവദിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക