|    Dec 17 Sun, 2017 11:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

17 മുതല്‍ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക്

Published : 14th July 2017 | Posted By: fsq

 

തൃശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ സത്യഗ്രഹമിരിക്കുന്ന നഴ്‌സുമാര്‍ 21 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റും. സുപ്രിംകോടതിയും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളും നിര്‍ദേശിച്ച ശമ്പളം പ്രഖ്യാപിക്കും വരെ ഒന്നര ലക്ഷത്തിനടുത്ത് നഴ്‌സുമാര്‍ അനിശ്ചിതകാലം സെക്രട്ടേറിയറ്റ് വളയുന്ന വിധമാണ് സമരമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് ജാസ്മിന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss