|    Oct 17 Wed, 2018 4:07 am
FLASH NEWS

17 ന് ജില്ലയിലെ ഫെഡറല്‍ ബാങ്കിന്റെ മുഴുവന്‍ ശാഖകളും ഉപരോധിക്കും: ബെഫി

Published : 11th January 2017 | Posted By: fsq

 

പാലക്കാട്: പിരിച്ചുവിട്ട ഫെഡറല്‍ ബാങ്കിലെ അഡൈ്വസര്‍മാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി .ഇ .എഫ്  .ഐ. നടത്തിവരുന്ന സമരപരിപാടികളുടെ തുടര്‍ച്ചയായി  ജനുവരി 17 ന് ഫെഡറല്‍ ബാങ്കിന്റെ മുഴുവന്‍ ശാഖകളും ഉപരോധിക്കാന്‍ സിഐടിയു, ബിഇഎഫ്‌ഐ സംഘടനകള്‍ തീരുമാനിച്ചു. ഉപരോധം വിജയിപ്പിക്കുന്നതിനായി പാലക്കാട്ട് ജില്ലാതല സമരസഹായ സമിതി രൂപീകരിച്ചു. സിഐടിയുജില്ലാ സെക്രട്ടറി എം ഹംസയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎല്‍എ. ഉദ്ഘാടനം ചെയ്തു. ടി കെ അച്ചുതന്‍, എംഎസ് സ്‌കറിയ, ഗോകുലപാലന്‍, ടി കെ നൗഷാദ്, സജി വര്‍ഗ്ഗീസ്, എ ശ്രീനിവാസന്‍, ജി  ബാലസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി കെ രാജേന്ദ്രന്‍, പി കെ ശശി, പി കെ സുധാകരന്‍, ആര്‍  ചിന്നക്കുട്ടന്‍, എ  പ്രഭാകരന്‍, ടി കെ  അച്ചുതന്‍, എംഎസ് സ്‌കറിയ, എസ് ബി  രാജു എന്നിവരെ രക്ഷാധികാരികളായും, സി ഐ ടി യു  ജില്ലാ സെക്രട്ടറി എം ഹംസ എക്‌സ്. എം എല്‍ എ  ചെയര്‍മാനായും, ബി ഇ എഫ് ഐ  ജില്ലാ സെക്രട്ടറി എ ശ്രീനിവാസന്‍ കണ്‍വീനറായും സമരസഹായസമിതി രൂപവല്‍ക്കരിച്ചു. എല്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും സമരസഹായസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss