17 നഴ്‌സുമാരെ കൊല്‍ക്കത്തയ്ക്ക് സ്ഥലംമാറ്റിയതായി പരാതി

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചിമ ബംഗാളില്‍ പുതിയ ഇഎസ്‌ഐസി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനസജ്ജമാക്കുന്നതിനായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നഴ്‌സുമാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതായി പരാതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് നാലിനാണ് നിലവില്‍ കേരളത്തില്‍ ജോലിചെയ്യുന്ന 17 നഴ്‌സുമാര്‍ക്ക് മാര്‍ച്ച് ഏഴിനകം കൊല്‍ക്കത്ത ഇഎസ്‌ഐസി മെഡിക്കല്‍ കോളജില്‍ ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ടു കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിരിക്കുന്നത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരുടെ സ്ഥലംമാറ്റവും ഇതിനോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് വിവരം. ഇത്രയധികം ജീവനക്കാരെ പകരം സംവിധാനം ഏര്‍പ്പെടുത്താതെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് കേളത്തിലെ ഇഎസ്‌ഐസി ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ആശ്രാമം, എറണാകുളം, എഴുകോണ്‍ ആശുപത്രികളിലെ ചില ചികില്‍സാ വിഭാഗങ്ങളെങ്കിലും ഇതിന്റെ ഭാഗമായി അടച്ചിടേണ്ടിവരും. ഇഎസ്‌ഐസിക്കു വ്യാപകമായ ചികില്‍സാ സംവിധാനങ്ങളുള്ള മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ആരെയും തന്നെ സ്ഥലം മാറ്റിയിട്ടില്ല. അന്യായമായ സ്ഥലംമാറ്റ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് ഓള്‍ കേരള ഇഎസ്‌ഐസി നഴ്‌സസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it