kozhikode local

17 കാരിയെ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

താമരശ്ശേരി: 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. മുക്കം അയ്യന്‍കുഴിയില്‍ അഫ്‌നാസി (23) നെയാണ് താമരശ്ശേരി ഡിവൈഎസ്പി പി സി സജീവന്‍ അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ 17കാരി കഴിഞ്ഞ ദിവസം പ്രസവിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്നാണ് തിരുവമ്പാടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പട്ടിക ജാതിക്കാരിയായ വിദ്യാര്‍ഥിനിയുമായി അഫ്‌നാസ് പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. പ്രതിയെ ചൊവ്വാഴ്ച കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it