|    Oct 22 Mon, 2018 6:31 pm
FLASH NEWS

17കാരിയെ ബസ്സില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

വടകര: ബസ് യാത്രക്കിടയില്‍ പതിനേഴ് വയസ്സുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ മംഗലാട് കുറൂള്ളി കണ്ടിയില്‍ നിജിത്തിനെയാണ്(24) വടകര സിഐ ടി മധുസൂദനന്‍ നായര്‍ അറസ്റ്റ് ചെയ്തത്. കോളേജ് വിട്ട് വടകരയില്‍ നിന്നും വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍  ഗോള്‍ഡന്‍ സിറ്റി ബസില്‍ പുത്തൂരില്‍ വച്ച് പ്രതി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞ ശേഷം വടകര പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ പ്രകാരമാണ് കേസ്സെടുത്തത്. രാഷ്ട്രീയ കേസ്സടക്കം പത്തോളം കേസ്സിലെ പ്രതിയാണ് ഇയ്യാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss