|    Sep 24 Sun, 2017 8:54 am
Home   >  Todays Paper  >  Page 1  >  

17കാരിയെ പെട്രോളൊഴിച്ച് കത്തിച്ചു

Published : 15th July 2017 | Posted By: fsq

 

പത്തനംതിട്ട: പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീക്കൊളുത്തി. 88 ശതമാനം പൊള്ളലേറ്റ 17കാരിയെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. നാരങ്ങാനം കരുവില്‍ ചിറ്റയില്‍ കോളനിയിലാണ് സംഭവം. കടമ്മനിട്ട സ്വദേശിയായ സജിലാണ് (20) സംഭവത്തിനു പിന്നിലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. പെണ്‍കുട്ടി സജിലുമായി പ്രണയത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ വീടിനു സമീപമെത്തിയ സജില്‍ മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടിയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടു. ഇതു നടക്കാതെ വന്നപ്പോള്‍ മടങ്ങിപ്പോയ ഇയാള്‍ ഒരു മണിക്കൂറിനുശേഷം പെട്രോളുമായെത്തി പെണ്‍കുട്ടിയെ തീക്കൊളുത്തുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ജില്ലാ പോലിസ് മേധാവി ഡോ. സതീഷ് ബിനോയിയും ആറന്മുള സിഐയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക