|    Jul 23 Mon, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

17കാരനെ പീഡിപ്പിച്ചു; യുവതിക്കെതിരേ കേസ്

Published : 28th September 2017 | Posted By: fsq

 

പനാജി: 17 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 29കാരിക്കെതിരേ പോക്‌സോ പ്രകാരം ഗോവ പോലിസ് കേസെടുത്തു. മപൂസ പട്ടണത്തിലാണ് സംഭവം. ആണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പോലിസ് നടപടി. വീട്ടില്‍ നിന്ന് ഓടിപ്പോയ പോണ്ട സ്വദേശിയായ 17കാരന്‍ മപൂസ നഗരത്തിലെ പെട്രോള്‍ പമ്പിലാണ് ജോലിചെയ്തു വരുന്നത്. വിവാഹമോചിതയും മൂന്നു കുട്ടികളുടെ മാതാവുമായ 29കാരിയുടെ വീട്ടിലായിരുന്നു ആണ്‍കുട്ടിയുടെ താമസം. കഴിഞ്ഞ ദിവസം പോണ്ടയിലെ സ്വന്തം വീട്ടിലെത്തിയ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മനശ്ശാസ്ത്രജ്ഞനെ കാണിക്കുകയായിരുന്നു. ഇവിടെ നടത്തിയ കൗണ്‍സിലിങിലാണ് പീഡനവിവരം പുറത്തറിയുന്നത്. യുവതിക്കെതിരേ പോക്‌സോ പ്രകാരം ഗോവ ചില്‍ഡ്രന്‍ ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss