17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
BY Sumeera SMR8 Feb 2016 4:58 AM GMT
Sumeera SMR8 Feb 2016 4:58 AM GMT
കാസര്‍കോട്: മിസ്സ്കോള് വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പേരാമ്പ്ര കായന്നയിലെ കെ പി ബിജു(36)വാണ് അറസ്റ്റിലായത്. അഞ്ച് മാസം മുമ്പ് മിസ്സ്കോള് വഴി പരിചയപ്പെട്ട ഉളിയത്തടുക്ക സ്വദേശിനിയായ 17കാരിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ മൂന്നിന് പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും ബിജുവിനെയും സുള്ള്യയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തതോടെ പീഡനവിവരം പുറത്തറിയുകയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT