kasaragod local

17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മിസ്‌സ്‌കോള്‍ വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പേരാമ്പ്ര കായന്നയിലെ കെ പി ബിജു(36)വാണ് അറസ്റ്റിലായത്. അഞ്ച് മാസം മുമ്പ് മിസ്‌സ്‌കോള്‍ വഴി പരിചയപ്പെട്ട ഉളിയത്തടുക്ക സ്വദേശിനിയായ 17കാരിയെ പ്രണയം നടിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ മൂന്നിന് പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയേയും ബിജുവിനെയും സുള്ള്യയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തതോടെ പീഡനവിവരം പുറത്തറിയുകയായിരുന്നു.
Next Story

RELATED STORIES

Share it