Flash News

17കാരന്റെ തലയറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലേക്കെറിഞ്ഞു

17കാരന്റെ തലയറുത്തെടുത്ത് പോലീസ് സ്‌റ്റേഷനിലേക്കെറിഞ്ഞു
X



കടലൂര്‍: കൗമാരക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ ആക്രമികള്‍ മൃതദേഹത്തില്‍ നിന്നും തല വെട്ടിമാറ്റി പോലീസ് സ്‌റ്റേഷനിലേക്കെറിഞ്ഞു. പോലീസ് സ്‌റ്റേഷന്റെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമ്ട്. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ പോലീസ് സ്‌റ്റേഷന്റെ കവാടത്തിലേക്ക് അറുത്തെടുത്ത തല വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. പുതുച്ചേരിയില്‍ അടുത്തിടെ നടന്ന കൊലപാതകത്തില്‍ പ്രതിയാണ് കൊല്ലപ്പെട്ട പതിനേഴുകാരനെന്നാണ് ലഭിക്കുന്ന സൂചനകള്‍. പുതുച്ചേരിക്കു സമീപമുള്ള തടാകക്കരയില്‍ നിന്നും കൗമാരക്കാരന്റെ ശരീരാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പുതുച്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.



[related]
Next Story

RELATED STORIES

Share it