|    Jun 21 Thu, 2018 2:12 pm
FLASH NEWS

Published : 19th January 2017 | Posted By: fsq

കണ്ടയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ഏലൂര്‍: 2013ല്‍ ഏലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച കേരള സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. വല്ലാര്‍പാടത്ത് കണ്ടയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നത് വര്‍ധിച്ചതോടെ പ്രതിമാസം രണ്ടായിരത്തോളം കണ്ടയ്‌നറുകള്‍ എത്തിയിരുന്ന സ്ഥാനത്ത് വെറും നൂറോളം കണ്ടയ്‌നറുകള്‍ മാത്രമായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം സപ്തംബര്‍ ആറിന് ഇവിടെ സിബി ഐ റെയ്ഡ് നടത്തി കൃത്രിമം കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെമേല്‍ നടപടി സ്വീകരിക്കുകയും അന്ന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലംമാറ്റി പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. കെഎസ്‌ഐഇ മാനേജ്‌മെന്റിന്റെ ഒത്താശയോടെ സിബിഐക്ക് പരാതികൊടുത്ത ഈ സ്ഥാപനം പൂട്ടിക്കുമെന്ന് ചിലര്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്. കൂടാതെ ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടയ്‌നര്‍ ലോറി ഉടമകളോട് ഇങ്ങോട്ട് വരരുതെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞതായും ആക്ഷേപമുണ്ട്. എന്നാല്‍ സമീപപ്രദേശങ്ങളിലെ കണ്ടയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷനുകളില്‍ കണ്ടയ്‌നറുകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ എത്തുന്നതും കൈകാര്യം ചെയ്യുന്നതും തൊഴിലാളികളുടെ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതരത്തിലാണ്. 14 സ്ഥിരം ജീവനക്കാരും 49 പുറംകരാര്‍ ജീവനക്കാരും അതിനുപുറമെ പരോക്ഷമായി ആയിരക്കണക്കിനു തൊഴില്‍ നല്‍കുന്ന സ്ഥാപനത്തെ രക്ഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നതാണ് തൊഴിലാളികളുടെ ഇപ്പോഴത്തെ ആവശ്യം. കണ്ടയ്‌നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss