|    Sep 21 Fri, 2018 7:47 pm
Home   >  Todays Paper  >  page 11  >  

Published : 15th January 2017 | Posted By: fsq

പാര്‍ഥിവ് മികവില്‍ ഗുജറാത്തിന് കന്നി കിരീടം

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്തിന് കന്നി കിരീടം. കരുത്തന്‍മാരായ മുംബൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് പാര്‍ഥിവ് പട്ടേലും സംഘവും കപ്പില്‍ മുത്തമിട്ടത്. 312 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് വേണ്ടി നായകന്‍ പാര്‍ഥിവ് പട്ടേല്‍ നടത്തിയ സെഞ്ച്വറി പ്രകടനമാണ് ടീമിന് ഉജ്വല ജയം സമ്മാനിച്ചത്.രഞ്ജി ട്രോഫിയിലെ മുംബൈയുടെ ആധിപത്യത്തിന് കനത്ത തിരിച്ചടിയാണ് പട്ടേലും സംഘവും നല്‍കിയത്. 312 റണ്‍സ് എന്ന മാന്യമായ വിജയ ലക്ഷ്യം മുംബൈ ഗുജറാത്തിന് സമ്മാനിച്ചെങ്കിലും അനായാസമായി ഗുജറാത്ത് നിര ലക്ഷ്യം മറികടന്നു. അവസാന ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 47 എന്ന നിലയില്‍ ബാറ്റിങാരംഭിച്ച ഗുജറാത്തിന് തുടക്കം തന്നെ തിരിച്ചടി കിട്ടി. മികച്ച രീതിയില്‍ ബാറ്റ് വീശിയ പ്രിയങ്ക് പാഞ്ചലിനെ(34) ആദ്യം ഓവറില്‍തന്നെ ബല്‍വീന്ദര്‍ സന്ധു മടക്കി. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂടിച്ചേരും മുമ്പേ ബാര്‍ഗവ് മേറായിയെ (2) സന്ധു ക്ലീന്‍ ബൗള്‍ഡ് ചെയ്തു. സ്‌കോര്‍ബോര്‍ഡ് 89 ല്‍നിക്കെ സമിത് ഗോയലും മടങ്ങിയപ്പോള്‍ ഗുജറാത്ത് ഇന്നിങ്‌സ് പരുങ്ങലിലായി. എന്നാല്‍ നാലാം വിക്കറ്റിലൊത്തു കൂടിയ പട്ടേലും (143*) മന്‍പ്രീത് ജുനേജയും (54) മുംബൈ പ്രതീക്ഷകളെ സിക്‌സര്‍ പറത്തി. ഇരുവരംു 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുടര്‍ത്തിയത്. നാലാമനായി ജുനേജ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് 205 റണ്‍സ് കടന്നിരുന്നു. പിന്നീടങ്ങോട്ട് മുംബൈ ബൗളര്‍മാര്‍ക്ക് ആധിപത്യത്തിന് ഇടം നല്‍കാതെ പട്ടേല്‍ സെഞ്ച്വറി നേടി മികച്ച് നിന്നപ്പോള്‍ കന്നി കിരീടവും ടീമിനൊപ്പം നിന്നു. 66 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗുജറാത്ത് ഇത്തവണ രഞ്ജി ട്രോഫിയുടെ ഫൈനല്‍ കളിച്ചത്. സെഞ്ച്വറി നേടിയ പാര്‍ഥിവ് പട്ടേലാണ് കളിയിലെ താരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss