|    Oct 23 Tue, 2018 7:23 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

Published : 15th January 2017 | Posted By: fsq

ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനുള്ളപ്രമേയം ജനപ്രതിനിധിസഭ പാസാക്കി

വാഷിങ്ടണ്‍: യുഎസ് ജനതയുടെ ആരോഗ്യക്ഷേമം മുന്‍നിര്‍ത്തി പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള പ്രമേയത്തിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 198നെതിരേ 227 വോട്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വ്യാഴാഴ്ചയാണ് പ്രമേയത്തിനു സെനറ്റ് അംഗീകാരം നല്‍കിയിരുന്നത്.  കോണ്‍ഗ്രസ്സിലെ ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒബാമയുടെ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് എടുത്തുനീക്കാന്‍ ഒരു തടസ്സവുമില്ല. ഒബാമ കെയറിനോടുള്ള വിയോജിപ്പ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പദ്ധതി ഉപേക്ഷിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡെമോക്രാറ്റുകളും നല്‍കുന്നുണ്ട്. ഒബാമയുടെ പരീക്ഷണം പരാജയപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ മോശമാവുന്നതിനു മുമ്പ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് ഒഹായോവിലെ റിപബ്ലിക്കന്‍ പ്രതിനിധി ബിന്‍ ജോണ്‍സണ്‍ പറഞ്ഞു. ഈ നിയമത്തിനു കീഴില്‍ കഷ്ടപ്പെടുന്ന അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം നല്‍കുന്ന ആദ്യ നിര്‍ണായക നടപടിയാണിത്. ഇതൊരു രക്ഷാദൗത്യമാണെന്നു ജനപ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍ പ്രതികരിച്ചു. എന്നാല്‍, പുതിയ പദ്ധതി സംബന്ധിച്ചു കൃത്യമായ രൂപരേഖയില്ലാതെ ഒബാമ കെയര്‍ പിന്‍വലിക്കുന്നത് ശരിയല്ലെന്നു ഡെമോക്രാറ്റിക് പാര്‍ട്ടി സഭയില്‍ വ്യക്തമാക്കി. അമേരിക്കയുടെ ആരോഗ്യമേഖലയെ അട്ടിമറിക്കാനാണ് റിപബ്ലിക്കന്‍ ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന ഒബാമയുടെ സ്വപ്‌നപദ്ധതിയായ ഒബാമ കെയര്‍ 2010ലാണ് നിലവില്‍ വന്നത്. താങ്ങാന്‍ കഴിയാത്ത നിരക്കാണ് പദ്ധതിക്കു വേണ്ടി മുടക്കേണ്ടിവരുന്നതെന്ന വിമര്‍ശനം ശക്തമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss