|    Oct 18 Wed, 2017 9:29 am
FLASH NEWS

1650 അധ്യാപകര്‍ക്ക് പെന്‍ഷന്‍ നിഷേധിച്ചെന്ന്; കെപിഎസ്ടിഎ അധ്യാപക സംഗമങ്ങള്‍ ബഹിഷ്‌കരിക്കും

Published : 3rd August 2017 | Posted By: fsq

 

കോഴിക്കോട്: പൊതു വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതക്കെതിരേ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) അധ്യാപക സംഗമമുള്‍പ്പടെയുള്ള പരിപാടികള്‍ ബഹിഷ്‌ക്കരിക്കുന്നു. കഴിഞ്ഞ മാസം നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമില്‍ ഉന്നയിച്ച പ്രധാന നിര്‍ദേശങ്ങള്‍ പോലും അവഗണിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം നടത്തുന്നതെന്ന് കെപിഎസ്ടിഎ പ്രസി. പി ഹരിഗോവിന്ദന്‍ അറിയിച്ചു. തസ്തിക നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള അധ്യാപക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണ്. രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പില്‍ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ജോലി സംരക്ഷണം നിഷേധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവാത്തതിലും പ്രതിഷേധമുണ്ട്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിന് സംതൃപ്തമായ പൊതുവിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കുകളായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തടഞ്ഞുവച്ച ശമ്പളം പോലും  അധ്യാപകര്‍ക്കു നല്‍കിയിട്ടില്ല. ബ്രോക്കണ്‍ സര്‍വീസുമായി ബന്ധപ്പെട്ട് 1650 അധ്യാപകരുടെ പെന്‍ഷന്‍ തടയപ്പെട്ടിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം അഞ്ചിന് നടക്കുന്ന അധ്യാപക സംഗമങ്ങള്‍ ബഹിഷ്—കരിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ കെ അബ്ദുസ്സമദ്, പറമ്പാട്ട് സുധാകരന്‍, ഇ പ്രദീപ്കുമാര്‍, പി കെ അരവിന്ദന്‍, എന്‍ ശ്യാംകുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക