thiruvananthapuram local

1641 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയ പട്ടം സെന്റ് മേരീസിന് 99 ശതമാനം വിജയം

തിരുവനന്തപുരം: ഏഷ്യയില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. 1641 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതില്‍ 91 പേര്‍ക്ക് എ പ്ലസ് ലഭിച്ചു. 1629 പേര്‍ വിജയിച്ചു. ആകെ 1646 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 17 പേര്‍ പരീക്ഷയില്‍ തോറ്റു. 99 ശതമാനം വിജയം നേടിയതായി പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ സി സി പറഞ്ഞു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ സി സി മധുരം വിതരണം ചെയ്തു. അനുമോദന യോഗത്തില്‍ സീനിയര്‍ അസിസ്റ്റന്റ് ജി ജി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് അനില്‍കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് രമാദേവി അനുമോദനപ്രസംഗം നടത്തി.
അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന് നൂറ് മാര്‍ക്ക്
തിരുവനന്തപുരം: വികസനത്തിന്റെ പേരില്‍ പൊളിച്ചുനീക്കല്‍ ഭീഷണി നേരിടുകയും സമരങ്ങളിലൂടെ പ്രതിരോധിക്കുകയും ചെയ്ത സര്‍ക്കാര്‍ സ്‌കൂളാണ് നൂറുമേനി വിജയത്തില്‍ ഹാട്രിക് തികച്ചത്. സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമം തടഞ്ഞ് തകര്‍ച്ചയില്‍ നിന്നു പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്ന പരിശ്രമങ്ങള്‍ക്ക് പ്രതീക്ഷകള്‍ ഏറെ നല്‍കുന്നതാണ് ഈ വിജയം. 12 പേര്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ പേരെയും ജയിപ്പിച്ചാണ് മൂന്നാം തവണയും നൂറുമേനി തികച്ച് ഹാട്രിക് നേടിയത്. ഒരു നാടിന് അറിവു പകര്‍ന്ന് നൂറ്റാണ്ട് പിന്നിട്ട വിദ്യാലയത്തെ രക്ഷിക്കാന്‍ പൂര്‍വവിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കുന്ന സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നിരന്തര പരിശ്രമമാണ് വിജയത്തിനു പിന്നില്‍. അവഗണനകളെ അതിജീവിച്ച് 130 പുതിയ അഡ്മിഷനാണ് കഴിഞ്ഞ അക്കാദമിക് വര്‍ഷം ലഭിച്ചത്. മികച്ച വിജയം ഇത്തവണയും കൂടുതല്‍ കുട്ടികളെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it