|    Nov 19 Mon, 2018 1:59 am
FLASH NEWS
Home   >  Kerala   >  

ഒമ്പതു ദിവസത്തിനിടെ 164 മരണം; രണ്ടു ലക്ഷത്തിലേറെ പേര്‍ ക്യാംപുകളില്‍

Published : 17th August 2018 | Posted By: mtp rafeek

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആഗസ്ത് 8 മുതല്‍ 164 പേര്‍ മരിച്ചതായി മുഖ്യമന്ത്രി. 1568 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടു ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പലയിടത്തും മഴ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി സംസാരിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലായി ആയിരക്കണക്കിനേ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. സൈന്യത്തോട് ചേര്‍ന്നാണ് പ്രവര്‍ത്തനം.

ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ 11 ഹെലികോപ്റ്ററുകള്‍ കൂടൂതല്‍ പ്രശ്ങ്ങളുള്ള ഭാഗത്തേക്ക് അയക്കും. പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞു. ചെങ്ങന്നൂര്‍, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി വിശദമാക്കി.

കരസേനയുടെ 16 ടീമും നാവിക സേനയുടെ 13 ടീമും തൃശൂരിലും 12 ടീം ആലുവയിലും 3 ടീം പത്തനംതിട്ട മേഖലയിലും പ്രവര്‍ത്തിക്കുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ ടീം 28 കേന്ദ്രങ്ങളിലുണ്ട്. എന്‍ടിആര്‍എഫിന്റെ ടീം 4000 അധികം പേരെ രക്ഷപ്പെടുത്തി. നാവികസേന 550 പേരെ രക്ഷപ്പെടുത്തി. ഇടുക്കിയിലും വയനാട്ടിലും മഴ കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. റാന്നി കോഴഞ്ചേരി വെള്ളം കുറഞ്ഞു. എന്നാല്‍, തിരുവല്ലയില്‍ വെള്ളത്തിന്റെ അളവ് കൂടി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഹെലികോപ്റ്ററില്‍ വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷണവിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകള്‍ അയച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss