164 ചിട്ടിക്കമ്പനികള്‍ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങി: മന്ത്രി

ന്യൂഡല്‍ഹി: നിക്ഷേപകരില്‍നിന്നു പണം തട്ടി മുങ്ങിയ 164 ചിട്ടിക്കമ്പനികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു. ഈ ചിട്ടിക്കമ്പനികളെക്കുറിച്ച് എസ്എഫ്‌ഐഒ (ഗുരുതരമായ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന വിഭാഗം) അന്വേഷിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നേരിടുന്ന കമ്പനികളുടെ പട്ടികയും അദ്ദേഹം വെളിപ്പെടുത്തി. കോര്‍പറേറ്റ് തട്ടിപ്പുകള്‍ തടയുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കും. ഇത്തരം തട്ടിപ്പുകള്‍ 2013ലെ കമ്പനി നിയമപ്രകാരം പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളാക്കും. എസ്എഫ്‌ഐഒയ്ക്ക് നിയമപരമായ പദവി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it